കായൽ കയ്യേറ്റം; നടൻ നാഗാർജുനയുടെ കൺവൻഷൻ സെന്റർ പൊളിച്ചു മാറ്റി



ഹൈദരാബാദ്>  ഹൈദരാബാദ് ഡിസാസ്റ്റര്‍ റിലീഫ് ആന്റ് അസ്സറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ നേതൃത്വത്തിൽ നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ച് സര്‍ക്കാര്‍. മധാപൂര്‍ നഗരത്തിലെ നടന്‍ നാഗാര്‍ജുനയുടെ എന്‍ കണ്‍വെന്‍ഷന്‍ സെന്ററാണ് പൊളിച്ചുമാറ്റിയത്‌. തമ്മിടി കുന്ത തടാകം കയ്യേറിയാണ്‌  കണ്‍വെന്‍ഷന്‍ സെന്റർ നിർമാണം. ഇതിനെതിരെ  നേരത്തെതന്നെ ഗുരുതര ആരോപണമുയര്‍ന്നിരുന്നു. കെട്ടിടത്തിന്റെ നിർമാണത്തിനായി തടാകത്തിന്റെ  3.40 ഏക്കറോളം കയ്യേറിയതായാണ് ആക്ഷേപം. പരിസ്ഥിതി ലോല മേഖലയില്‍ ചട്ടപ്രകാരമല്ല കൺവെൻഷൻ സെന്റർ നിർമിച്ചതെന്ന പരാതിയും ഇതിനു മുമ്പ്‌ ഉയർന്നിരുന്നു. പൊലീസിന്റെ പ്രത്യേക സുരക്ഷയിലാണ് കെട്ടിടം പൊളിക്കുന്നത്. ഹൈഡ്രയുടെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നാല്‌  ബുൾഡോസറുകളുമായി എത്തിയാണ് കെട്ടിടങ്ങൾ പൊളിക്കുന്ന നടപടിയിലേക്കു കടന്നത്. Hyderabad authorities demolish parts of Nagarjuna Akkineni's N-Convention for encroaching 3.12 acres of Thammidi Kunta lake in Madhapur. Crackdown highlights ongoing efforts to protect water bodies from illegal encroachments. #Hyderabad #NConvention #HYDRAA #NagarjunaAkkineni pic.twitter.com/4O9tJirHLk — Hyderabad Mail (@Hyderabad_Mail) August 24, 2024 Read on deshabhimani.com

Related News