കേരളത്തിന്റെ 
തൊഴിലുറപ്പ്‌ വിഹിതം വെട്ടാൻ സാധ്യത



ന്യൂഡൽഹി ഗ്രാമങ്ങളിലെ ദാരിദ്ര്യം കുറയ്‌ക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഇടതുപക്ഷ പിന്തുണയോടെയുള്ള ഒന്നാം യുപിഎ സർക്കാർ നടപ്പാക്കിയ മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ കേന്ദ്രസർക്കാർ മാറ്റങ്ങൾ കൊണ്ടുവന്നേക്കാമെന്ന സൂചന നൽകി സാമ്പത്തികസർവെ റിപ്പോർട്ട്‌. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട്‌ ഒന്നും രണ്ടും മോദി സർക്കാരുകൾ തുടർന്ന അവഗണനയും പ്രതികാര മനോഭാവവും തുടരുമെന്നാണ്‌ സൂചന. സമൂഹത്തിലെ ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്‌മയുടെയും അനുപാതത്തിലല്ല തൊഴിലുറപ്പ്‌ ഫണ്ടിന്റെ വിനിയോഗമെന്നാണ്‌ സർവെയിലെ സർക്കാർ കണ്ടെത്തൽ. ഇതിന്‌ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്‌ കേരളവും തമിഴ്‌നാടുമാണ്‌. ദരിദ്രർ ഒരു ശതമാനം മാത്രമുള്ള തമിഴ്‌നാട്ടിലാണ്‌ തൊഴിലുറപ്പ്‌ ഫണ്ടിന്റെ 15 ശതമാനവും ചെലവഴിക്കുന്നത്‌. ദരിദ്രർ തീർത്തുമില്ലാത്ത കേരളത്തിൽ ഫണ്ടിന്റെ നാലുശതമാനം ചെലവഴിക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി പ്രതിവർഷം 51 കോടി തൊഴിൽ ദിനം കഴിഞ്ഞ വർഷം സൃഷ്ടിച്ചിട്ടുണ്ട്‌. രാജ്യത്തെ ദരിദ്രരിൽ 45 ശതമാനവും അധിവസിക്കുന്ന യുപിയിലും ബിഹാറിലുമായി തൊഴിലുറപ്പ്‌ ഫണ്ടിന്റെ 17 ശതമാനം മാത്രമാണ്‌ ചെലവാക്കുന്നത്. Read on deshabhimani.com

Related News