ആളോഹരി വരുമാനത്തിൽ ഇന്ത്യ 138–-ാമത് ; അന്താരാഷ്ട്ര നാണ്യനിധി റിപ്പോർട്ട്
വാഷിങ്‌ടൺ അന്താരാഷ്ട്ര നാണ്യനിധിയുടെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ആളോഹരി വരുമാനത്തിൽ ഇന്ത്യ 138–-ാം സ്ഥാനത്ത്. അതേസമയം, മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഇന്ത്യക്ക് അഞ്ചാംസ്ഥാനമുണ്ട്. രാജ്യത്തെ സമ്പത്ത് നാമമാത്രമായ ആളുകളിലേക്ക് ചുരുങ്ങുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് ഫോര്‍ബ്സ് പുറത്തുവിട്ട റിപ്പോര്‍ട്ട്. ധനിക രാഷ്ട്രങ്ങളുടെ 2024ലെ പട്ടികയിൽ പ്രതിശീർഷ വരുമാനത്തിൽ ലക്സംബർഗാണ് ഒന്നാമത്. ലക്സംബർഗിന് പ്രതിശീർഷ വരുമാനം 14374 ഡോളറാ(1.20 കോടി രൂപ)ണെങ്കിൽ, ഇന്ത്യയിൽ അത് 2730 ഡോളർ മാത്രം (2.28 ലക്ഷം രൂപ). 329.52 ലക്ഷം കോടി രൂപ മൊത്ത ആഭ്യന്തര ഉൽപ്പാദനമുള്ള ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിന്റെ തെളിവാണ് കുറഞ്ഞ പ്രതിശീർഷ വരുമാനം. ആളോഹരി വരുമാനത്തിൽ അയർലൻഡ്, സ്വിറ്റ്‌സർലൻഡ്, നോർവേ, സിംഗപുർ എന്നീ രാജ്യങ്ങളാണ് ലക്സംബർഗിന് തൊട്ടുപിന്നില്‍. 85370ഡോളറോടെ (71 ലക്ഷം രൂപ) അമേരിക്ക അഞ്ചാംസ്ഥാനത്ത്. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ അമേരിക്ക, ചൈന, ജർമനി, ജപ്പാൻ ആദ്യ സ്ഥാനങ്ങളിൽ. Read on deshabhimani.com