രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 6.7 ശതമാനമായി കുറഞ്ഞു



കൊച്ചി രാജ്യത്തിന്റെ മൊത്ത ആഭ്യന്തരോൽപ്പാദനം (ജിഡിപി) താഴ്‌ന്നു. നടപ്പ്‌ സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ (ഏപ്രിൽ, ജൂൺ) 6.7 ശതമാനമായാണ് കുറഞ്ഞത്. 15 മാസത്തെ ഏറ്റവും താഴ്‌ന്നനിരക്കാണിത്. മുൻ സാമ്പത്തികവർഷം ഇതേ കാലയളവിൽ ജിഡിപി വളർച്ചാനിരക്ക് 8.2 ശതമാനവും അവസാനപാദത്തിൽ (ജനുവരി–-മാർച്ച്) 7.8 ശതമാനവുമായിരുന്നു. ദേശീയ സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഉപഭോക്താക്കളുടെ ചെലവഴിക്കലിൽ വന്ന കുറവും രാജ്യത്തെ കാർഷികമേഖലയുടെ മോശം പ്രകടനവും സർക്കാർ പൊതുചെലവ് കുറച്ചതുമാണ് ജിഡിപി വളർച്ച കുറയാൻ പ്രധാന കാരണം. 2023-–-24 സാമ്പത്തികവർഷം ഏപ്രിൽ-– -ജൂൺ പാദത്തിൽ 3.7 ശതമാനമായിരുന്ന കാർഷികമേഖലാ വളർച്ച രണ്ടു ശതമാനമായാണ് കുറഞ്ഞത്. റിസർവ് ബാങ്കിന്റെ കഴിഞ്ഞ പണനയത്തിൽ നടപ്പ്‌ സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച ഒന്നാംപാദത്തിൽ 7.1 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. Read on deshabhimani.com

Related News