2036 ൽ ഇന്ത്യയുടെ ജനസംഖ്യ 152.2 കോടിയിലെത്തും, ശിശുമരണനിരക്ക് കുറവ് കേരളത്തിൽ - കേന്ദ്ര റിപ്പോർട്ട്‌

photo credit: X


ന്യൂഡൽഹി> 2036-ഓടെ ഇന്ത്യയുടെ ജനസംഖ്യ 152.2 കോടിയിലെത്തുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ  വിമൻ ആൻഡ്‌ മെൻ ഇന്ത്യ 2023  റിപ്പോർട്ട്. 2036-ഓടെ ഇന്ത്യയിലെ ലിംഗാനുപാതം 1000 പുരുഷൻമാർക്ക് 952 സ്ത്രീകൾ എന്ന നിലയിൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2011ൽ ഇത്‌ 1000 പുരുഷന്മാർക്ക് 943 സ്ത്രീകൾ എന്നായിരുന്നു കണക്ക്‌ പുതിയ റിപ്പോർട്ടനുസരിച്ച്‌ 2036-ൽ ജനസംഖ്യയുടെ 48.8 ശതമാനം സ്ത്രീകളായിരിക്കും. 2011-ൽ ഇത് 48.5 ശതമാനമായിരുന്നു. പുതിയ റിപ്പോർട്ട്‌ പ്രകാരം 15 വയസ്സിൽ താഴെയുള്ളവർ കുറയും. പ്രത്യുത്‌പാദനക്ഷമത കുറയുന്നതിന്റെ പശ്ചാത്തലത്തിലാണിത്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം കുറയുകയും  ജനസംഖ്യ കൂടുതൽ സ്ത്രീകേന്ദ്രിതമാകുകയും ശിശുമരണനിരക്ക് കുറയുകയും ചെയ്യും. ശിശുമരണനിരക്ക് തോത്  കുറവ് കേരളത്തിൽ ശിശുമരണനിരക്ക് തോത് മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ്‌ ഏറ്റവും കുറവെന്നും റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. 2020-ലെ കണക്കുപ്രകാരം കേരളത്തിൽ ഗ്രാമ, നഗര ഭേദമെന്യേ ശിശുമരണനിരക്കിന്റെ തോത് ശരാശരി ആറുശതമാനം മാത്രമാണ്‌. ഏറ്റവും കൂടുതൽ മധ്യപ്രദേശിലാണ്. 43 ശതമാനം. ഉത്തർപ്രദേശിലും ഛത്തിസ്ഗഢിലും 38 ശതമാനവും അസമിലും ഒഡിഷയിലും 36 ശതമാനവുമാണ്‌ ശിശുമരണ നിരക്ക്‌. 2011 ഫെബ്രുവരിയിലെ ദേശീയ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യ 121, 08,54,977 കോടിയാണ്‌. പൊതുതെരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരുടെ പങ്കാളിത്തം കൂടിയതായും റിപ്പോർട്ടിൽ പറയുന്നു.  തൊഴിൽമേഖലയിൽ 15 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം വർധിക്കുന്നതായും  സ്ത്രീകളുടെ തൊഴിൽപങ്കാളിത്ത നിരക്ക്‌ വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2016 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം 20, 24, 25, 29 വയസിനുള്ളിൽ അമ്മയാകുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവ് വന്നതായും 35, 39 വയസിനുള്ളിൽ അമ്മയാകുന്നവരുടെ എണ്ണം വർധിച്ചതായും പറയുന്നു. Read on deshabhimani.com

Related News