ആയിരത്തോളം ഇന്ത്യൻ വിദ്യാർഥികൾ
മടങ്ങിയെത്തി



ന്യൂഡൽഹി സംവരണവിരുദ്ധ പ്രക്ഷോഭവും പൊലീസ്‌ അതിക്രമവും രൂക്ഷമായ ബംഗ്ലാദേശിൽനിന്ന്‌ ആയിരത്തോളം ഇന്ത്യൻ വിദ്യാർഥികൾ മടങ്ങിയെത്തി. ബംഗ്ലാദേശിലെ വിവിധ സർവകലാശാലകളിൽ തുടരുന്ന നാലായിരത്തോളം വിദ്യാർഥികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന്‌ ഇന്ത്യൻ ഹൈക്കമീഷൻ അറിയിച്ചു. മടങ്ങാനായി  ഒട്ടേറെ വിദ്യാർഥികൾ വിമാന ടിക്കറ്റ്‌ എടുത്തിരുന്നു. നിശാനിയമം പ്രഖ്യാപിച്ചതിനാലും വിമാനസർവീസുകൾ റദ്ദാക്കിയതിനാലും യാത്ര മുടങ്ങി. ധാക്കയിലേയ്‌ക്കും ചിറ്റഗോങ്ങിലേയ്‌ക്കും വിമാനസർവീസുകൾ മുടങ്ങാതെ നടത്താൻ ശ്രമിച്ചുവരുന്നതായി ഹൈക്കമീഷൻ അധികൃതർ പറഞ്ഞു. Read on deshabhimani.com

Related News