യുഎസിൽനിന്ന്‌ 31 പ്രിഡേറ്റർ ഡ്രോൺ; കരാറിൽ ഇന്ത്യ ഒപ്പുവച്ചു



ന്യൂഡൽഹി അമേരിക്കയിൽനിന്ന്‌ 32000 കോടി രൂപ മുതൽമുടക്കിൽ 31 പ്രിഡേറ്റർ എംക്യു–-9ബി ഡ്രോണുകൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചു. യുഎസിലെ ജനറൽ ആറ്റോമിക്‌സാണ്‌ ഡ്രോണുകളുടെ നിർമാതാക്കൾ. ഡ്രോണുകൾ കൈമാറുന്നതിനൊപ്പം ഇന്ത്യയിൽ ഇവയുടെ അറ്റകുറ്റപണികൾക്കുള്ള സംവിധാനവും ഒരുക്കും. ആകെ ചെലവ്‌ 34500 കോടി വരെയായി ഉയർന്നേക്കും.  31 ഡ്രോണുകളിൽ 15 എണ്ണം നാവികസേനയ്‌ക്കും എട്ടുവീതം ഡ്രോണുകൾ കരസേനയ്‌ക്കും വ്യോമസേനയ്‌ക്കുമാണ്‌. ഭൂമിയോട്‌ 250 മീറ്റർവരെ അടുത്തും അയ്യായിരം അടിവരെ ഉയരത്തിലും പറക്കാൻ പ്രിഡേറ്റർ ഡ്രോണുകൾക്ക്‌ കഴിയുമെന്നാണ്‌ ജനറൽ ആറ്റോമിക്‌സ്‌ അവകാശപ്പെടുന്നത്‌. മണിക്കൂറിൽ 442 കി.മീ ആണ്‌ പരമാവധി വേഗം. തുടർച്ചയായി രണ്ടായിരം മൈൽ പറക്കാനാകും. 1700 കിലോവരെ ഭാരം വഹിക്കും. Read on deshabhimani.com

Related News