വര്‍​ഗീയ സംഘര്‍ഷം: ഭദ്രക്കിൽ ഇന്റര്‍നെറ്റ് വിലക്കി



ഭുവനേശ്വര്‍> വര്‍​ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ഒഡിഷയിലെ ഭ​ദ്രക്കിൽ 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് വിലക്കി സംസ്ഥാന സര്‍ക്കാര്‍. തിങ്കളാഴ്ച വരെയാണ് നിരോധനം. വര്‍​ഗീയ വിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകള്‍  വാട്സാപ്പ്, ഫെയ്‌സ്ബുക്ക്, എക്സ് എന്നിവ വഴി പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടി. ഭദ്രക്ക് ടൗണിൽ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഒരു വിഭാ​ഗത്തിന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വര്‍​ഗീയ സംഘര്‍ഷത്തിൽ കലാശിച്ചത്. Read on deshabhimani.com

Related News