തിരുപ്പതി ലഡു വിവാദം; അന്വേഷണം നിർത്തി പ്രത്യേക അന്വേഷക സംഘം



തിരുപ്പതി> ലഡു വിവാദത്തിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശം ഉന്നയിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷക സംഘത്തിന്റെ അന്വേഷണം സർക്കാർ മരവിപ്പിച്ചു. വിഷയം സുപ്രീംകോടതിയുടെ പരി​ഗണനയിലായതിനാലാണ് അന്വേഷണം നിർത്തിവച്ചതെന്ന് ഡിജിപി അറിയിച്ചു. തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കാൻ മൃ​ഗക്കൊഴുപ്പ് ചേർത്ത നെയ്യ് ഉപയോ​ഗിച്ചെന്ന ആരോപണം അന്വേഷിക്കാനാണ് ചന്ദ്രബാബു നായിഡു ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ പ്രത്യേക അന്വേഷക സംഘമുണ്ടാക്കിത്. എന്നാൽ എസ്ഐടി അന്വേഷിക്കും മുമ്പ്തന്നെ  തെളിവില്ലാതെ മുഖ്യമന്ത്രി തിടുക്കപ്പെട്ട് ആരോപണം ഉന്നയിച്ചു. ഇതിനെതിരെ തിങ്കളാഴ്ച സുപ്രീംകോടതി രൂക്ഷ വിമർശനമുന്നയിക്കുകയായിരുന്നു. Read on deshabhimani.com

Related News