പ്രധാനമന്ത്രി അടക്കമുള്ളവർക്കെതിരെ സമരം പാടില്ലെന്ന് ജാമിയ മില്ലിയ
ന്യൂഡൽഹി > പ്രധാനമന്ത്രിയടക്കം ഭരണഘടന പദവി വഹിക്കുന്നവർക്കെതിരെ മുൻകൂർ അനുമതി വാങ്ങാതെ പ്രതിഷേധം പാടില്ലെന്ന വിചിത്ര ഉത്തരവുമായി ഡൽഹിയിലെ ജാമിയ മില്ലിയ സർവകലാശാല. മുൻകൂർ അനുമതിയില്ലാതെ മുദ്രാവാക്യം വിളിക്കാനോ, ധർണ നടത്താനോ മറ്റ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനോ വിദ്യാർഥികൾക്ക് അനുമതിയില്ലെന്നും ഉത്തരവിൽ പറഞ്ഞു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവിലുണ്ട്. വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾക്കെതിരെയുള്ള കടന്നാക്രമണത്തിനെതിരെ പ്രതിഷേധവും കനക്കുകയാണ്. നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് വിവിധ വിദ്യാർഥി സംഘടനകൾ കുറ്റപ്പെടുത്തി. Read on deshabhimani.com