ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ: അഞ്ച് ഭീകരർ കൊല്ലപ്പെട്ടു



ശ്രീനഗർ > ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന കദ്ദർ മേഖലയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനെ തുടർന്ന് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഭീകരരുമായി ഏറ്റുമുട്ടലുണ്ടാകുകയും സൈന്യം പ്രതിരോധിക്കുകയും ചെയ്തു. സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസമാദ്യം ജമ്മു കശ്മീരിലെ ഗഗാംഗീർ, ഗന്ദർബാൽ എന്നിവിടങ്ങളിൽ സിവിലിയന്മാരെ കൊലപ്പെടുത്തുകയും മറ്റ് നിരവധി ഭീകരാക്രമണങ്ങളിലും ഉൾപ്പെട്ട ഒരു ഭീകരനെ ശ്രീനഗർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.   Read on deshabhimani.com

Related News