ജമ്മു കശ്മീരിലെ ഭീകരാക്രമണം; മരണസംഖ്യ ഏഴായി
ശ്രീനഗർ > ജമ്മുവിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ഗന്ദർബാൽ ജില്ലയിലെ ഗഗൻഗീറിലാണ് ഭീകരാക്രമണമുണ്ടായത്. ഗുന്ദ് മേഖലയിലെ നിർമാണസ്ഥലത്ത് താമസിക്കുന്നവരുടെ ക്യാമ്പുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. ജോലിക്ക് ശേഷം തൊഴിലാളികൾ ക്യാമ്പിലേക്ക് തിരിച്ചെത്തിയ സമയത്താണ് വെടിവെപ്പുണ്ടാകുന്നത്. രണ്ടുപേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു. അക്രമികൾക്കായി മേഖലയിൽ വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. നിരപരാധികളായ തൊഴിലാളികൾക്ക് നേർക്കുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു. Read on deshabhimani.com