ജമ്മു കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി
ശ്രീനഗർ > ജമ്മു കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി. അനന്ത്‌നാഗ് ജില്ലയിൽ നിന്നാണ് ഭീകരവാദികൾ സൈനികനെ ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സൈനികരിൽ ഒരാളുടെ മൃതദേഹമാണ് വെടിയേറ്റ നിലയിൽ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. രണ്ടാമത്തെയാൾ വെടിയേറ്റ മുറിവുകളോടെ രക്ഷപെട്ടിരുന്നു. വനമേഖലയിൽ നിന്നാണ് സൈനികൻ ഹിലാൽ അഹമ്മദ് ഭട്ടിന്റെ മൃതദേഹം കണ്ടെത്തിയത്. ടെറിറ്റോറിയൽ ആർമിയുടെ 161 യൂണിറ്റിലെ രണ്ട് സൈനികരെയാണ് വോട്ടെണ്ണൽ ദിനമായ ചൊവ്വാഴ്ച തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. Read on deshabhimani.com