ജാർഖണ്ഡിൽ ആര് സർക്കാർ രൂപീകരിക്കും? എക്സിറ്റ് പോൾ പ്രവചനങ്ങൾ



റാഞ്ചി> ജാർഖണ്ഡിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഇന്ന് അവസാനിച്ചു. പോളിങ് കഴിഞ്ഞതോടെ എക്സിറ്റ് പോളുകൾ പുറത്തുവന്നു തുടങ്ങി. ജാർഖണ്ഡിൽ ഇന്ത്യാ മുന്നണി വൻ മുന്നേറ്റമുണ്ടാക്കുമെന്നാണ്‌ പി മാർക്കും ആക്‌സിസ്‌ മൈ ഇന്ത്യയും പ്രവചിച്ചു. ഇന്ത്യ മുന്നണി 53 സീറ്റ്‌ നേടുമെന്നും ബിജെപി 25 ലേക്ക്‌ ഒതുങ്ങുമെന്നാണ്‌ ആക്‌സിസ്‌ മൈ ഇന്ത്യയുടെ പ്രവചനം. പി മാർക്കിന്റെ പ്രവചനമനുസരിച്ച്‌ ഇന്ത്യ മുന്നണി 37 മുതൽ 47 സീറ്റ്‌ വരെ നേടും. ബിജെപി 31 മുതൽ 40 വരെയും. ചാണക്യ സ്ട്രാറ്റജീസ്‌, ജെവിസി എന്നിവ എൻഡിഎയുടെ മുൻതുക്കം പ്രവചിക്കുന്നുണ്ട്‌. ജാർഖണ്ഡിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ നവംബർ 23 ന് നടക്കും. നവംബർ 13ന് ആദ്യഘട്ടത്തിൽ 43 സീറ്റുകളിലേക്കും നവംബർ 20ന്‌ രണ്ടാം ഘട്ടത്തിൽ 38 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്നു. രണ്ടാം ഘട്ടത്തിൽ മുമ്പത്തേക്കാൾ കൂടുതൽ പോളിങ് രേഖപ്പെടുത്തി. വൈകിട്ട് അഞ്ച് മണി വരെ 67.59 ശതമാനം പോളിങാണ്‌ രേഖപ്പെടുത്തിയത്‌.  ആദ്യഘട്ടത്തിൽ 66.18 ശതമാനത്തിലധികം പോളിങും. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 63.9% മായിരുന്നു വോട്ടിങ്‌. ജാർഖണ്ഡിൽ ആകെ 81 നിയമസഭാ സീറ്റുകളാണുള്ളത്. സർക്കാർ രൂപീകരിക്കാൻ  41 സീറ്റുകൾ വേണം. Read on deshabhimani.com

Related News