ഹരിയാനയിൽ ജെജെപിയും 
ആസാദ്‌ സമാജ്‌ പാർടിയും സഖ്യത്തിൽ



ന്യൂഡൽഹി ഹരിയാനയിൽ ദുഷ്യന്ത്‌ ചൗത്താലയുടെ ജനനായക്‌ ജനതാ പാർടിയും ചന്ദ്രശേഖർ ആസാദിന്റെ ആസാദ്‌ സമാജ്‌ പാർടിയും നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ മൽസരിക്കും. ആകെയുള്ള 90 സീറ്റിൽ ജെജെപി 70 ഇടത്തും എഎസ്‌പി 20 സീറ്റിലുമാണ്‌ മൽസരിക്കുക. ഒക്‌ടോബർ ഒന്നിനാണ്‌ തെരഞ്ഞെടുപ്പ്‌. ഹരിയാനയിൽ ബിജെപി സഖ്യത്തിലായിരുന്ന ജെജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പായി സഖ്യം വിടുകയായിരുന്നു. ബിജെപി സഖ്യസർക്കാരിൽ ദുഷ്യന്ത്‌ ചൗത്താല ഉപമുഖ്യമന്ത്രിയായിരുന്നു. Read on deshabhimani.com

Related News