ജെഎൻയു വിദ്യാർഥികൾക്ക്‌ നേരെ പൊലീസ്‌ അതിക്രമം ; പെൺകുട്ടികളെ പുരുഷ പൊലീസ്‌ കൈയേറ്റം ചെയ്‌തു

ജെഎൻയു വിദ്യാർഥി യൂണിയൻ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക്‌ നടത്തിയ 
ലോങ് മാർച്ച്‌ തടഞ്ഞ പൊലീസ്‌ എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന സെക്രട്ടറി ഐഷി ഘോഷിനെ കെെയേറ്റം ചെയ്യുന്നു ഫോട്ടോ: പി വി സുജിത്‌


ന്യൂഡൽഹി ജെഎൻയു വിദ്യാർഥി യൂണിയൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക്‌ നടത്തിയ ലോങ്‌ മാർച്ചിന്‌ നേർക്ക്‌ പൊലീസ്‌ അതിക്രമം. പെൺകുട്ടികളെയടക്കം പുരുഷപൊലീസ്‌ കൈയേറ്റം ചെയ്‌തു. എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന സെക്രട്ടറിയും വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷടക്കമുള്ളവർക്ക് മര്‍ദനമേറ്റു. പലരുടെയും വസ്‌ത്രം വലിച്ചുകീറി. ആൺകുട്ടികളെ നിലത്തിട്ട് ചവിട്ടി. നിരവധിപ്പേരെ ബലം പ്രയോഗിച്ച്‌ കസ്‌റ്റഡിയിലെടുത്തു. കുഴഞ്ഞുവീണ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി പൊലീസിനെയും അർധ സൈനികരെയും വിന്യസിച്ചാണ്‌ ലോങ്‌മാർച്ച്‌ തടയാൻ കേന്ദ്രസർക്കാർ ശ്രമിച്ചത്‌. വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന ആവശ്യങ്ങളടങ്ങിയ അവകാശപത്രിക വിദ്യാർഥി യൂണിയൻ മാസങ്ങൾക്ക്‌ മുമ്പ്‌ വൈസ്‌ ചാൻസലർക്ക്‌ സമർപ്പിച്ചെങ്കിലും അംഗീകരിക്കാൻ തയ്യാറായില്ല. പന്ത്രണ്ട്‌ ദിവസമായി യൂണിയൻ നിരാഹാരസമരത്തിലാണ്. കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ്‌ വെള്ളിയാഴ്‌ച ക്യാമ്പസിൽ നിന്ന്‌ ലോങ്‌മാർച്ച്‌ പ്രഖ്യാപിച്ചത്‌. പകൽ രണ്ടോടെ നൂറുകണക്കിന്‌ വിദ്യാർഥികൾ  മാർച്ച്‌ ആരംഭിച്ചതോടെ പ്രധാന ഗേറ്റിന്‌ സമീപം പൊലീസ്‌ അക്രമം അഴിച്ചുവിടുകയായിരുന്നു.   Read on deshabhimani.com

Related News