കന്നഡ നടി ശോഭിത ശിവണ്ണ മരിച്ചനിലയിൽ
ഹൈദരാബാദ് > കന്നഡ സിനിമ, ടെലിവിഷന്‍ താരം ശോഭിത ശിവണ്ണ(32)യെ മരിച്ചനിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ വീട്ടിലെ കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങിയനിലയിൽ ഞായറാഴ്ചയാണ് കണ്ടെത്തിയത്. കര്‍ണാടക ഹാസന്‍ സകലേഷ്പുര്‍ സ്വദേശിയായ ശോഭിത വിവാഹശേഷമാണ് ഹൈദരാബാദിൽ താമസമാക്കിയത്. പന്ത്രണ്ടിലേറെ കന്നഡ ജനപ്രിയസീരിയലുകളിൽ വേഷമിട്ട ശോഭിത എടിഎം, ജാക്പോട്ട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. Read on deshabhimani.com