അന്നഭാഗ്യ പദ്ധതിക്കായുള്ള രണ്ടുകോടി രൂപയുടെ അരി മോഷ്ടിച്ചു: ബിജെപി നേതാവ് അറസ്റ്റിൽ
ബംഗളൂരു > സർക്കാരിന്റെ ഗോഡൗണിൽ നിന്ന് രണ്ട് കോടി രൂപയോളം വില വരുന്ന അരി മോഷ്ടിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. കർണാടക ബിജെപി നേതാവായ മണികാന്ത് റാത്തോഡാണ് അറസ്റ്റിലായത്. സർക്കാരിന്റെ അന്നഭാഗ്യ പദ്ധതി വഴി വിതരണം ചെയ്യാനായി വച്ചിരുന്ന 6,077 ക്വിന്റൽ അരിയാണ് മണികാന്ത് മോഷ്‌ടിച്ചത്. യാദ്‌ഗിർ ജില്ലയിലെ ഷഹാപുരിൽ സർക്കാർ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരിയാണ് മോഷണം പോയത്. കലബുർഗിയിലുള്ള വസതിയിൽ നിന്നാണ് മണികാന്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ചോദ്യംചെയ്യുന്നതിനായി പൊലീസ് റാത്തോഡിനെ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേത്തുടർന്നാണ് അറസ്റ്റുചെയ്‌തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് മാസം 10 കിലോ അരി വീതം നൽകുന്ന പദ്ധതിയാണ് അന്നഭാഗ്യ. Read on deshabhimani.com