കർണാടക ഉപതെരഞ്ഞെടുപ്പ്‌ ഇന്ന്‌



ബംഗളൂരു കർണാടകത്തിലെ 15 നിയമസഭാ സീറ്റിലേക്ക് വ്യാഴാഴ്‌ച ഉപതെരഞ്ഞെടുപ്പ്. 224 അംഗ സഭയിൽ ഏഴ്‌ സീറ്റെങ്കിലും വിജയിയിച്ചില്ലെങ്കിൽ ഭരണകക്ഷിയായ ബിജെപിയുടെ നില പരുങ്ങലിലാകും. സ്വതന്ത്രനടക്കം 106 അംഗങ്ങളുടെ പിന്തുണയാണ്‌ സർക്കാരിന്. കോൺഗ്രസിന്‌ 66ഉം ജനതാദളിന്‌ 34ഉം അംഗങ്ങളുണ്ട്‌. അയോഗ്യരാക്കിയ 16 കോണ്‍​ഗ്രസ്, ജനതാദള്‍ എംഎൽഎമാരിൽ 13 പേരും നിലവിലെ മണ്ഡലത്തിൽനിന്ന്‌ ബിജെപി സ്ഥാനാർഥികളായി മത്സരിക്കുന്നു. ഇവയെല്ലാം കോൺഗ്രസിന്റെയും ജെഡിഎസിന്റെയും സിറ്റിങ്‌ സീറ്റുകളാണ്‌. കോൺഗ്രസ്‌ സഖ്യസർക്കാ​രിൽനിന്ന്‌ 17 എംഎൽഎമാർ രാജിവച്ചതാണ്‌ തെരഞ്ഞെടുപ്പിന്‌ കളമൊരുക്കിയത്‌. ഇവരിൽ 14 പേരും ബിജെപിയിൽ ചേർന്നു.   Read on deshabhimani.com

Related News