കർണാടക: 8 ഇടത്ത്‌ ബിജെപിക്ക്‌ ലീഡ്‌, നാല് സീറ്റില്‍ ജയം



ബംഗളൂരു > കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാലിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും വിജയിച്ചു.  യെല്ലാപുര, ഹിരിക്കേരൂര്‍, കഗ്വാഡ്, ചിക്കബെല്ലാപുര എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചത്.  15 നിയമസഭാ  മണ്ഡലങ്ങളി ലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്‌. 8 ഇടത്ത്‌ ബിജെപി ലീഡ്‌ ചെയ്യുകയാണ്‌. കോൺഗ്രസിൽനിന്ന്‌ കൂറുമാറി ബിജെപിയിലെത്തിയ  സ്‌ഥാനാർത്ഥികളാണ്‌ മുന്നിട്ട്‌ നിൽക്കുന്നത്‌. കോൺഗ്രസും ജെഡിഎസും വിട്ട് ബിജെപിയില്‍ ചേര്‍ന്നവരെയാണ് 13 മണ്ഡലങ്ങളിൽ ബിജെപി സ്‌ഥാനാർത്ഥിയാക്കിയിരുന്നത്‌. കോൺഗ്രസ്‌ 2 സീറ്റിലും  ജെഡിഎസും ഒരു സീറ്റിലും ലീഡ്‌ ചെയ്യുന്നു. ഒരുസീറ്റിൽ സ്വതന്ത്ര സ്‌ഥാനാർത്ഥിയാണ്‌ മുന്നിൽ . ഹുൻസൂറിലും ശിവാജി നഗറിലുമാണ്‌  കോൺഗ്രസ്‌ സ്‌ഥാനാർത്ഥികൾ  മുന്നിട്ട്‌ നിൽക്കുന്നത്‌. 15 കോൺഗ്രസ്‌ -ജെഡിഎസ്‌ എംഎൽഎമാർ അയോഗ്യരായതോടെയാണ്‌ കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്‌. വ്യാഴാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 67.91 ശതമാനം പേർ വോട്ട്‌ രേഖപ്പെടുത്തി. കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലേറിയ യെദ്യൂരപ്പ സർക്കാരിന്റെ ഭാവി നിശ്‌ചയിക്കുന്നത്‌ ഈ ഉപതെരഞ്ഞെടുപ്പു ഫലമാണ്‌. ബിജെപിക്ക്‌ ഭരണം നിലനിർത്താൻ ഏഴുസീറ്റുകളിലെ ജയം അനിവാര്യമാണ്‌. കർണാടകയിൽ ആകെ സീറ്റ്‌ 222ആണ്‌.ബിജെപിക്ക്‌ 118, കോൺഗ്രസ്‌ 68, ജെഡിഎസ്‌ 34. മറ്റുള്ളവർ 2 എന്നിങ്ങനെയാണ്‌ നിലവിലെ കക്ഷിനില. Read on deshabhimani.com

Related News