കർണാടക ഉപതെരഞ്ഞെടുപ്പ്: മൂന്നിടത്തും കോൺഗ്രസ്; ബിജെപിക്കും ജെഡിഎസിനും തിരിച്ചടി
ബംഗളൂരു> നിയമസാഭാ ഉപതെരഞ്ഞെടുപ്പ് നടന്ന കർണാടകത്തിലെ മൂന്ന് സീറ്റിലും കോൺഗ്രസിന് ജയം. ബിജെപിയുടെയും ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളടക്കം പിടിച്ചെടുത്താണ് കോൺഗ്രസ് വിജയം. സന്ദൂർ മണ്ഡലത്തിൽ അന്നപൂർണ തുകാറാം 9649 വോട്ടിന് വിജയിച്ചു. ചന്നപട്ടണയിൽ സി പി യോഗേശ്വർ 25413 വോട്ടിനും ശിവ്ഗാവിൽ യൂനസ് പഠാൻ 13448 വോട്ടിനും വിജയിച്ചു. സന്ദൂരിൽ കോൺഗ്രസിന്റെ ഇ തുക്കാറാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ എംഎൽഎ സ്ഥാനം രാജിവെച്ച ഒഴിവിലെക്കാണ് ഭാര്യ അന്നപൂർണ മത്സരിച്ച് ജയിച്ചത്. ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമി വച്ചൊഴിഞ്ഞ ചന്നപട്ടണ മണ്ഡലത്തിൽ മകൻ നിഖിൽ കുമാരസ്വാമിയെ ആണ് കോൺഗ്രസ് പരാജയപ്പെടുത്തിയത്. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സി പി യോഗേശ്വർ ആണ് മണ്ഡലത്തിൽ വിജയം നേടിയത്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ജയിപ്പിച്ച ശിവ്ഗാവ് മണ്ഡലമാണ് ബിജെപിക്ക് നഷ്ടമായത്. ബസവരാജ് ബൊമ്മയുടെ മകൻ ഭരത് ബൊമ്മയെ ആണ് കോൺഗ്രസ് പരാജയപ്പെടുത്തിയത്. Read on deshabhimani.com