കർണാടകയിൽ തദ്ദേശീയർക്ക് ജോലി സംവരണം; ബിൽ പ്രായോഗികമല്ല: ജോൺബ്രിട്ടാസ്
ന്യൂഡൽഹി > കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ തദ്ദേശിയര്‍ക്ക് ജോലി സംവരണ ബില്ലിന് അംഗീകാരം നൽകിയതിനെതിരെ രാജ്യസഭ എംപി ഡോ. ജോണ്‍ ബ്രിട്ടാസ്. സങ്കുചിത മനോഭാവത്തോടെയുള്ള നീക്കം ആര്‍ക്കും ഗുണകരമാവില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എക്‌സില്‍ കുറിച്ചു. ഈ ബിൽ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ താമസിക്കുന്നവരുടെ മാത്രം ശ്രമംകൊണ്ടല്ല നഗരം വളര്‍ന്നതെന്നും എംപി ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കം തിരിച്ചടിയുണ്ടാക്കും. തീവ്രനിലപാടുകള്‍ സര്‍ക്കാരുകള്‍ക്ക് ഭൂഷണമല്ലെന്നും ബ്രിട്ടാസ് എക്സിൽ കുറിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവരെ ടാഗ് ചെയ്താണ് അദ്ദേഹം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതികരിച്ചത്. രാഷ്ട്രീയ സാമൂഹിക പുരോഗതിയെ തടയുന്ന പിന്തിരിപ്പൻ ബില്ലാണിതെന്നും അദ്ദേഹം വ്യക്തമാക്കി. Read on deshabhimani.com