കർണാടത്തിൽ മണ്ണിടിച്ചിലിൽ കാണാതായവരിൽ മലയാളിയും: അന്വേഷണം തുടരുന്നു



ബം​ഗളൂരു > കർണാടകത്തിൽ ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ അപകടത്തിൽപെട്ടവരിൽ മലയാളിയും. കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അർജുനെ കുറിച്ച് നാലാം ദിവസവും വിവരമില്ല. നാലുദിവസമായി അർജുനും ലോറിയും മണ്ണിനടിയിലാണെന്നാണ് സംശയം. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്. അർജുന്റെ ഫോൺ രണ്ട് തവണ ഓണായതായും ലോറി ഉടമ പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇവിടെനിന്ന് ചായകുടിക്കാനായി വണ്ടി നിര്‍ത്തിയവരാണ് അപകടത്തില്‍പെട്ടതെന്ന വിവരവും നേരത്തേ പുറത്തുവന്നിരുന്നു. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അപകടം നടന്ന് നാലു ദിവസമായിട്ടും രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്നാണ് ലോറി ഉടമ പറയുന്നത്.   തടി കയറ്റി വരികയായിരുന്നു ലോറി. റോഡിലെ മണ്ണ് വശങ്ങളിലേക്കു മാറ്റി ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം മാത്രമാണ് നടക്കുന്നതെന്നും ഇതുവരെയും മണ്ണു മാറ്റി പരിശോധന നടത്തിയിട്ടില്ലെന്നും ലോറി ഉടമ പറഞ്ഞു. വണ്ടിയുടെ മണ്ണ് ഉള്ളിലേക്ക് കയറിയിട്ടുണ്ടാവില്ലെന്നും അർജുനെ ജീവനോടെ രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോറി ഉടമ പറഞ്ഞു. Read on deshabhimani.com

Related News