പ്രത്യേക പദവിയില്ലെന്ന്‌ 
ആവർത്തിച്ച്‌ അമിത്‌ ഷാ



ന്യൂഡൽഹി ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി അടഞ്ഞ അധ്യായമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ. ജമ്മുകശ്‌മീരിൽ പത്ത്‌ വർഷത്തിനുശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‌ ഒരു ദിവസം മാത്രം ശേഷിക്കേയാണ്‌ വിവാദ പരാമർശം ആവർത്തിച്ചത്‌. നാഷണൽ കോൺഫറൻസും കോൺഗ്രസും സർക്കാരുണ്ടാക്കില്ലെന്നും അമിത്‌ ഷാ കിഷ്‌ത്വാർ മണ്ഡലത്തിൽ നടത്തിയ റാലിയിൽ അവകാശപ്പെട്ടു. ആർട്ടിക്കിൾ 370 തിരികെ വന്നാൽ പഹാഡികൾക്കും ഗുജ്ജാറുകൾക്കും സംവരണം നഷ്‌ടപ്പെടും. കശ്മീരിൽ രണ്ട് പ്രധാനമന്ത്രിമാരും രണ്ട് ഭരണഘടനകളും രണ്ട് പതാകകളും ഉണ്ടാകില്ലെന്നും -ഷാ പറഞ്ഞു. കിഷ്‌ത്വാറിന്‌ പുറമേ രംബൻ, പാഡർ മണ്ഡലങ്ങളിടക്കം മൂന്ന്‌ മെഗാ റാലികളാണ്‌ ഷാ ചൊവ്വാഴ്‌ച നടത്തിയത്‌. പ്രത്യേക പദവി വിഷയം കുഴിച്ചുമൂടുന്നതിൽ ബിജെപിയെ തെരഞ്ഞെടുപ്പിലൂടെ തടയുമെന്ന്‌ പിഡിപി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി തിരിച്ചടിച്ചു. പിഡിപി, നാഷണൽ കോൺഫറൻസ്‌ , സിപിഐ എം തുടങ്ങിയ പാർടികൾ കശ്‌മരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും പുനഃസ്ഥാക്കാൻ ശ്രമിക്കുമെന്ന്‌ നേരത്തേ വ്യക്തമാക്കിയിരുന്നു.   Read on deshabhimani.com

Related News