രാജസ്ഥാനിലെ ഖാദിം ഹോട്ടൽ ഇനി അജയ്‌മേരു
ജയ്‌പൂർ രാജസ്ഥാൻ അജ്‌മീറിലെ പ്രസിദ്ധമായ ഖാദിം ഹോട്ടൽ ഇനി മുതൽ അജയ്‌മേരു. രാജസ്ഥാൻ സർക്കാരാണ് ടൂറിസം വകുപ്പിന്റെ കീഴിയിലുള്ള ഹോട്ടലിന്റെ പേര് മാറ്റിയത്. ഹോട്ടലിന്റെ പേരുമാറ്റുമെന്ന് നേരത്തെ അജ്‌മീർ എംഎൽഎയും നിയമസഭ സ്‌പീക്കറുമായ വാസുദേവ് ദേവനാനി അറിയിച്ചിരുന്നു. തുടർന്നാണ് ടൂറിസം വകുപ്പിന്റെ നടപടി. പുനർനാമകരണത്തെ എതിർത്ത് അജ്മീർ ദർഗ ഷെരീഫിലെ ഖാദിമുമാര്‍ രംഗത്തുവന്നു. നഗരത്തിന്റെ ചരിത്രത്തെ ഇല്ലാതാക്കാനാണ് ബിജെപി ഇത്തരം നടപടികളുമായി രംഗത്തുവരുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. Read on deshabhimani.com