യുപിയിൽ ഓടുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു; ഒഴിവായത് വൻ ദുരന്തം
ലഖ്നോ> ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ആളപായമില്ലെന്നാണ് റിപ്പോർട്ട്. യുപിലെ ബിജ്‌നോർ ജില്ലയിലാണ് സംഭവം. ഫിറോസ്‍പൂരിൽ നിന്ന് ധൻബാദിലേക്ക് പോകുകയായിരുന്ന കിസാൻ എക്സ്‍പ്രസിന്റെ 22 കോച്ചുകളിൽ 13 എണ്ണമാണ് വേർപെട്ടത്. റെയിൽവേ ഗാർഡ് ഉടൻ തന്നെ ലോക്കോ പൈലറ്റിനെയും പൊലീസിനെയും വിവരമറിയിച്ചതോടെ അപകടമൊഴിവായി. സാങ്കേതിക തകരാർ മൂലമാണ് അപകടമുണ്ടായതെന്നൊണ് വിവരം. രണ്ട് മണിക്കൂറോളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപെട്ടു. Read on deshabhimani.com