കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം: മുൻ പ്രിൻസിപ്പലിനെ നുണപരിശോധന നടത്താൻ സിബിഐ



കൊൽക്കത്ത> ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്‌ടർ ക്രൂരപീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സഞ്ജയ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ സിബിഐ. പ്രിൻസിപ്പൽ തൃപ്തികരമായ മറുപടി സിബിഐക്ക് നൽകിയില്ലെന്നാണ് റിപ്പോർട്ട്. ജൂനിയർ ഡോക്ടറുടെ കൊലപാതകശേഷം നിരവധി വീഴ്ചകൾ പ്രിൻസിപ്പലിന്റെ ഭാ​ഗത്തുനിന്നുണ്ടായി. ആത്മഹത്യയാണെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്തിനായിരുന്നു ഇത്രയും ധൃതി?  എന്തുകൊണ്ട് ക്രൈം സീൻ സുരക്ഷിതമാക്കാൻ നടപടിയെടുത്തില്ല. ? പ്രധാന വസ്തുതകൾ മറച്ചുവച്ച് കുടുംബത്തെ വിവരം അറിയിക്കാൻ ആരാണ് ഉപദേശിച്ചത്.  ക്രൈം സീൻ സംരക്ഷിക്കാതിരുന്നത് എന്തുകൊണ്ടാണ്.  തുടങ്ങിയ ചോദ്യങ്ങളാണ് സിബിഐ ഉദ്യോ​ഗ​സ്ഥർ സന്ദീപ് ഘോഷിനോട് ചോദിച്ചതെന്നാണ് റിപ്പോർട്ട്.   സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷം ഡോ. ഘോഷ് രാജിവച്ചിരുന്നു. എന്തിനായിരുന്നു ഇത്രവേ​ഗം രാജിയെന്നും സിബിഐ ആരാഞ്ഞു. മൃതദേഹം കണ്ട സെമിനാർ ഹാളിനോട് ചേർന്ന അടിയന്തരമായി നവീകരണപ്രവർത്തനവും നടത്തി. ഇതും സംശയാസ്പദമാണ്.   Read on deshabhimani.com

Related News