ഡോക്‌ടറുടെ കൊലപാതകം; മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പലടക്കം 3 ഉദ്യോഗസ്ഥരെ നീക്കി



കൊൽക്കത്ത > പിജി ഡോക്‌ടർ ക്രൂര ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട ആർജി കാർ മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പലിനെയും പിരിച്ചുവിട്ടു. പ്രിസൻസിപ്പൽ സുഹൃത പാലിനെയാണ് സ്ഥാനത്തു നിന്ന് നീക്കിയത്. മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷ് രാജിവച്ചതിനെ തുടർന്ന് 12നാണ് സുഹൃത ചുമതലയേൽക്കുന്നത്. വൈസ് പ്രിൻസിപ്പലും മെഡിക്കൽ സൂപ്രണ്ടുമായ ബുൾബുൾ മുഖോപാധ്യായയെയും നീക്കി. ഹൃദ്രോഗ വകുപ്പ് മേധാവി അരുണാഭ ദത്ത ചൗധരിയെ മാൾഡ മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റി. പുതിയ പ്രിൻസിപ്പലായി മനാസ് ബന്ദോപാദ്യായയും മെഡിക്കൽ സൂപ്രണ്ടായി സപ്തശ്രീ ചാറ്റർജിയും ചുമതലയേൽക്കും. ഡോക്ടർ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ആശുപത്രി അധികൃതർകേകും സർക്കാരിനും നേരെ വ്യാപകപ്രതേഷേധം ഉയർന്നിരുന്നു. തുടർന്നാണ് പ്രിൻസിപ്പലായിരുന്ന സന്ദീപ് ഘോഷിനെ പുറത്താക്കിയത്. അടുത്ത ദിവസം തന്നെ സന്ദീപിനെ നാഷണൽ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലായി നിയമിച്ചു. ഈ ചുമതലയിൽ നിന്ന് സന്ദീപിനെയും പുതിയ ഉത്തരവ് പ്രകാരം നീക്കം ചെയ്തിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകത്തിനു ശേഷം വ്യാപക പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്. സുപ്രീംകോടതിയും കൊൽക്കത്ത ഹൈക്കോടതിയും  മമത സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസ് നിലവിൽ സിബിഐ ആണ് അന്വേഷിക്കുന്നത്.   Read on deshabhimani.com

Related News