ഡോക്ടര്‍മാരുടെ പ്രക്ഷോഭം; രണ്ടാംഘട്ട ചർച്ച പരാജയം



കൊൽക്കത്ത> പശ്ചിമ ബംഗാളിലെ ആർ ജി കര്‍ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗംചെയ്ത കൊലപ്പെടുത്തിയ സംഭവത്തിൽ  നീതി തേടി സമരം ചെയ്യുന്ന ഡോക്ടർമാരുമായി നടത്തിയ രണ്ടാംഘട്ട ചർച്ചയും പരാജയം. സമരം തുടങ്ങി 37-ാം ദിവസം നടന്ന ചർച്ചയിൽ സമരക്കാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ  സർക്കാർ അംഗീകരിച്ചുവെങ്കിലും എഴുതി നിൽകാത്തതിനാൽ ജോലി ബഹിഷ്കരിച്ചു സമരം തുടരുമെന്ന്‌ ഡോക്ടർമാർ അറിയിച്ചു. ഇന്നലെ വൈകിട്ട് ഏഴ്‌ മണിക്കായിരുന്നു  ചീഫ് സെക്രട്ടറി മനോജ് പന്തുമായി 30 അംഗ ഡോക്ടർ സംഘം സെക്രട്ടേറിയറ്റിൽ വച്ച്‌ ചർച്ച നടത്തിയത്‌.  ചർച്ചയിൽ സമരക്കാർ ഉന്നയിച്ച ആവശ്യമായിരുന്നു  ആരോഗ്യ സെക്രട്ടറി എൻ എസ് നിഗത്തെ നീക്കണമെന്നത്‌. എന്നാൽ ഇതിനോട്‌ സർക്കാർ അനുകൂലമായി പ്രതികരിച്ചില്ലെന്നാണു റിപ്പോർട്ട്. Read on deshabhimani.com

Related News