സിഐഎസ്‌എഫുകാർക്ക്‌ സൗകര്യം നൽകുന്നില്ല’ ; ബംഗാൾ സർക്കാരിനെതിരായി കേന്ദ്രസർക്കാർ ആരോപണം



ജൂനിയര്‍ ഡോക്ടര്‍ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്ത ആർ ജി കർ ആശുപത്രിയുടെ സുരക്ഷയ്‌ക്കായി സുപ്രീംകോടതി നിർദേശാനുസരണം വിന്യസിച്ച സിഐഎസ്‌എഫ്‌ ഉദ്യോഗസ്ഥർക്ക്‌ പശ്ചിമബംഗാൾ സർക്കാർ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന്‌ കേന്ദ്രസർക്കാർ. സുപ്രീംകോടതിയിൽ ഫയൽ ചെയ്‌ത കോടതിയലക്ഷ്യ ഹർജിയിലാണ്‌ ബംഗാൾ സർക്കാരിനെതിരായ ആരോപണം. ആശുപത്രി സുരക്ഷയ്‌ക്കായി 92 സിഐഎസ്‌എഫുകാരെ വിന്യസിച്ചിട്ടുണ്ട്‌. ഇതിൽ 54 പേർ സ്‌ത്രീകളാണ്‌.  ഇവര്‍ക്ക് താമസവും ഭക്ഷണവും ഉൾപ്പടെയുള്ള സൗകര്യം സംസ്ഥാനം നൽകിയിട്ടില്ല. ആയുധങ്ങളും ഡിജിറ്റൽ ഉപകരണങ്ങളും സൂക്ഷിക്കാൻ സ്ഥലം നൽകിയില്ല. –- കേന്ദ്രആഭ്യന്തരമന്ത്രാലയം ഹർജിയിൽ പറഞ്ഞു.   Read on deshabhimani.com

Related News