മണിപ്പുരിൽ 
കുക്കി സ്ത്രീകളുടെ പ്രതിഷേധം



ഇംഫാൽ കേന്ദ്രസേനയുടെ വെടിവയ്പിൽ കൊല്ലപ്പെട്ടവർക്ക്‌ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്‌ മണിപ്പുരിലെ കുക്കി സ്ത്രീകളുടെ പ്രതിഷേധം. സിആർപിഎഫിനും സർക്കാരിനുമെതിരെയുമുള്ള പ്ലക്കാർഡുകളുമേന്തി നൂറുകണക്കിനുപേർ തെരുവിലിറങ്ങി. വർഗീയ കലാപത്തിൽ കൊല്ലപ്പെട്ട കുക്കികളുടെ ഫോട്ടോ പതിച്ച ചുമരിനുമുന്നിൽ ഒത്തുകൂടിയ സമരക്കാർ ദേശീയ മനുഷ്യാവകാശ കമീഷനും അഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്കും സമർപ്പിച്ച നിവേദനം സെയ്‌മിതാങ്‌ ഡെപ്യൂട്ടി കമീഷണർക്ക്‌ കൈമാറി. കങ്‌പോക്‌പി, തെങ്‌നൗപാൽ ജില്ലകളിലും സമാനമായ റാലികൾ നടന്നു. ജിരിബാമിൽ തിങ്കളാഴ്‌ച സുരക്ഷാസേനയുടെ വെടിവയ്പിൽ മാർ ഗോത്രത്തിൽപ്പെട്ട 11 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവർ ആക്രമികളല്ലെന്നും ഗോത്രവിഭാഗത്തിലെ വളന്റിയർമാരാണെന്നും കുക്കി സംഘടനകൾ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹം വിട്ടുനൽകാത്തതിൽ പ്രതിഷേധിച്ച്‌ മാർ സംഘടനകൾ സിൽചർ മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിക്ക്‌ മുന്നിൽ വ്യാഴാഴ്‌ച പ്രതിഷേധിച്ചിരുന്നു.   Read on deshabhimani.com

Related News