കുൽഗാമിൽ ലീഡ് നിലനിർത്തി സിപിഐ എം സ്ഥാനാർഥി തരിഗാമി
ന്യൂഡൽഹി> ജമ്മുകാശ്‌മീരിൽ വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ ലീഡ് നിലനിർത്തി സിപിഐ എം സ്ഥാനാർഥി യൂസഫ് തരിഗാമി. 1997 വോട്ടുകൾക്കാണ് തരിഗാമി മുന്നിട്ടു നിൽക്കുന്നത്. ജമ്മുകാശ്‌മീരിലെ കുൽഗാമിൽ നിന്നാണ് സിപിഐ എം സ്ഥാനാർഥിയായ മുഹമ്മദ് യൂസഫ് തരിഗാമി മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർഥി സയർ അഹമ്മദ് റഷിയും പിഡിപിയുടെ മുഹമദ് അമിൻ ധറുമാണ് പ്രധാന എതിരാളികൾ. 1996 ലാണ് തരിഗാമി ജമ്മു കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. പിന്നീടിങ്ങോട്ട് 2002, 2008, 2014 തെരഞ്ഞെടുപ്പിൽ ഈ വിജയം ആവർത്തിക്കുയായിരുന്നു. Read on deshabhimani.com