കാമുകിയുടെ ആഡംബര ജീവിതം; മോഷ്ടിക്കാനിറങ്ങിയ നിയമ വിദ്യാർഥി പിടിയിൽ



ലഖ്‌നൗ> കാമുകിക്കുവേണ്ടി മോഷ്ടിക്കാൻ ഇറങ്ങിയ നിയമവിദ്യാർത്ഥി അറസ്റ്റിൽ. കാമുകിയുടെ ആഢംബരജീവിതത്തിനായാണ്‌  ഇയാൾ നിരവധി വീടുകളിൽ മോഷണം നടത്തിയത്‌. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സ്രംഭവം.  യുപി ജൗൻപൂർ സ്വദേശിയായ അബ്ദുൾ ഹലീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. ലഖ്‌നൗവിലെ ഗോമതി നഗറിൽ നടന്ന മോഷണ പരമ്പരയെ തുടർന്ന്‌  സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ പൊലീസ് അബ്ദുൾ ഹലീമിനെ പിടികൂടിയത്. കാമുകിയുടെ  ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ്  മോഷണങ്ങൾ നടത്തിയതെന്ന് അറസ്റ്റിലായതിന് ശേഷം അബ്ദുൾ ഹലീം സമ്മതിച്ചു. ഒരാഴ്ചയ്ക്കിടെ ഇയാൾ പ്രദേശത്തെ മൂന്ന് വീടുകളിലാണ് കവർച്ച നടത്തിയത്. ഷോപ്പിംഗ്, മാളുകൾ സന്ദർശിക്കുക, ഐഫോൺ വാങ്ങുക, ക്ലബ്ബുകളിൽ പോകുക തുടങ്ങിയവയിലെല്ലാം തൽപ്പരയാണ്‌ കാമുകിയെന്നും അബ്ദുൾ ഹലീം പൊലീസിനോട് പറഞ്ഞു. കാമുകിയുടെ ഈ ആവശ്യങ്ങൾ നിറവേറ്റാൻ പണം കണ്ടെത്താൻ ഇയാൾ മോഷണത്തിലേയ്ക്ക്‌  തിരിയുകയായിരുന്നു. ഗോമതി നഗറിലെ നിരവധി വീടുകളിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളും പണവും ഇയാളിൽ നിന്ന്‌ പൊലീസ് കണ്ടെത്തി.   Read on deshabhimani.com

Related News