ട്രെയിനിലെ എസി കോച്ചിൽ പാമ്പ്



ന്യൂഡൽഹി > ജാർഖണ്ഡിൽ നിന്ന് ​ഗോവയിലേക്ക് പോയിരുന്ന ട്രെയിനിലെ എസി കോച്ചിൽ പാമ്പിനെ കണ്ടെത്തി. വാസ്കോ ഡ ​ഗാമ പ്രതിവാര എക്സ്പ്രസിലെ എസി 2 ടയർ കോച്ചിലാണ് പാമ്പിനെ കണ്ടെത്തിയത്. താഴത്തെ ബർത്തിലെ കർട്ടനു സമീപത്താണ് പാമ്പിനെ കണ്ടത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. ഐആര്‍സിടിസി ജീവനക്കാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി പുറത്തേയ്ക്ക് കൊണ്ടുപോയി. 21നാണ് സംഭവം നടന്നത്. അങ്കിത് കുമാര്‍ സിന്‍ഹ എന്ന എക്‌സ് ഹാൻഡിലിലാണ് വിഡിയോ പങ്കുവെച്ചത്.Hi @IRCTCofficial @RailMinIndia Snake found in Train -17322 (Jasidih to Vasco De Gama) on berth on date of 21st Oct This complain is on behalf of my parents who are travelling in AC 2 Tier -(A2 31 , 33). Please take immediate actionI have attached Videos for reference. pic.twitter.com/h4Vbro8ZnN— Ankit Kumar Sinha (@ankitkumar0168) October 21, 2024 Read on deshabhimani.com

Related News