വിദ്യാലയങ്ങള്‍ തുറക്കില്ല; ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല: ലോക്ഡൗണ്‍ മാര്‍ഗരേഖ
ന്യൂഡല്‍ഹി> രാജ്യത്ത് കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. മേയ് 17 മുതല്‍ മേയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍ കാലയളവ്. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ പ്രകാരം രാജ്യാന്തര-ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും.ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവര്‍ത്തിക്കരുതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു ലോക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 1. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല 2. സിനിമ തിയേറ്റര്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല 3. കണ്ടയിന്റ്‌മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. അത്യാവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കു. 4. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം. 5.എല്ലാ സംസ്ഥാനങ്ങളും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ അന്തര്‍ സംസ്ഥാന യാത്ര തടയരുത്. 6. ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണം. 7. രാത്രിയാത്രയ്ക്ക് കര്‍ശന നിയന്ത്രണം. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു മണിവരെ അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളു. 8. 65 വയസിന് മുകളിലുളളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ആശുപത്രി ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. 9. മെട്രോ റെയില്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ഇളവ് ●എയർആംബുലൻസ്, ആഭ്യന്തര മെഡിക്കൽ സർവീസ്, സുരക്ഷാആവശ്യങ്ങൾ എന്നിവയ്‌ക്ക് വിമാന സർവീസ് ●ഓൺലൈൻ–- വിദൂര വിദ്യാഭ്യാസമാകാം ●ആരോഗ്യപ്രവർത്തകർക്കും പൊലീസ്–- സർക്കാർ ഉദ്യോഗസ്ഥർക്കും കുടുങ്ങിപ്പോയ വിനോദസഞ്ചാരികൾക്കും ഹോട്ടലുകളിൽ താമസിക്കാം ●ബസ്‌സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലെ കാന്റീനുകൾക്ക് പ്രവർത്തിക്കാം ● കായിക സമുച്ചയങ്ങളും സ്‌റ്റേഡിയങ്ങളും തുറക്കാം. കാണികൾ പാടില്ല ● വിവാഹങ്ങൾക്ക് പരമാവധി 50 പേർ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ ● മാളുകളിൽ ഒഴികെ പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലകൾ, പാൻ–- സിഗരറ്റ് കടകൾ തുടങ്ങിയവ പ്രവര്‍ത്തിക്കാം ● വർക്ക് ഫ്രം ഹോം പരാമവധി പ്രോൽസാഹിപ്പിക്കണം. ഓഫീസുകൾ, തൊഴിലിടങ്ങൾ, കടകൾ, മാർക്കറ്റുകൾ എന്നിവക്ക് ഇടവിട്ടുള്ള പ്രവർത്തനരീതി നടപ്പാക്കാം ● റെഡ്–- ഓറഞ്ച് മേഖലകളിലെ കണ്ടെയ്ൻമെന്റ് സോണുകളും ബഫർ സോണുകളും ജില്ലാ അധികൃതർക്ക് വേർതിരിക്കാം നിയന്ത്രണം തുടരും ● ആഭ്യന്തര–- അന്താരാഷ്ട്ര വിമാനസർവീസും മെട്രോ റെയിൽ സർവീസും ഇല്ല ● എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. ● റെസ്‌റ്റോറന്റുകളിൽ പാഴ്‌സൽ സർവീസ് മാത്രം ● ആരാധനാലയങ്ങൾ, സിനിമാശാലകൾ, മാളുകൾ, ജിംനേഷ്യം, നീന്തൽകുളങ്ങൾ, വിനോദപാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയം, അസംബ്ലി ഹാളുകൾ, തിയറ്ററുകൾ എന്നിവ തുറക്കില്ല ●കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യ സർവീസുകൾ മാത്രം ●ആരോഗ്യ അടിയന്തര സാഹചര്യം ഒഴികെ പോക്കുവരവിന് കർശനനിയന്ത്രണം ●കടയിൽ ഒരു സമയം അഞ്ചുപേരിൽ കൂടുതൽ പാടില്ല ● അവശ്യസാഹചര്യങ്ങളിലൊഴികെ- 65 കഴിഞ്ഞവർ, മറ്റുരോഗങ്ങളുള്ളവർ, പത്തുവയസ്സിൽ താഴെയുള്ളവർ, ഗർഭിണികൾ എന്നിവർ വീടുകളിൽ തന്നെ തുടരണം ശ്രദ്ധിക്കാം ● തൊഴിലിടങ്ങളും പൊതുഇടങ്ങളും കെട്ടിടങ്ങളിലെ വാതിൽ പിടികളും തുടർച്ചയായി അണുവിമുക്തമാക്കണം ● ആരോഗ്യപ്രവർത്തകർ, ശുചീകരണ ജീവനക്കാർ, ആംബുലൻസ് എന്നിവയുടെ സംസ്ഥാന, അന്തർ സംസ്ഥാന യാത്രകൾക്ക് തടസ്സമുണ്ടാകരുത് ● ഒഴിഞ്ഞ ട്രക്കുകൾ ഉൾപ്പെടെ എല്ലാത്തരം ചരക്ക് വാഹനങ്ങളുടെയും നീക്കം തടയരുത് ● നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം നടപടി. ●അതിഥിത്തൊഴിലാളികളെയും കുടുങ്ങിപ്പോയവരെയും മറ്റും കൊണ്ടുപോകുന്ന കാര്യത്തിൽ മുൻഉത്തരവുകൾ നിലനിൽക്കും. Read on deshabhimani.com