ഡൽഹിയിൽ സിആർപിഎഫ് സ്കൂളിനു സമീപം സ്ഫോടനം



ന്യൂഡൽഹി > ഡൽഹിയിൽ സിആർപിഎഫ് സ്കൂളിനു സമീപം സ്ഫോടനം. രാവിലെ 7.50 ഓടെയാണ് സ്കൂളിന്റെ മതിലിനോട് ചേർന്ന് വലിയ ശബ്ദത്തിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫോറൻസിക് വിദ​ഗ്ധർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഉ​ഗ്ര ശബ്ദത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെത്തുടർന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങളുടെ ​ഗ്ലാസുകൾ തകർന്നു. പരിസരമാകെ പുക നിറഞ്ഞത് പരിഭ്രാന്തി ഉയർത്തി. Read on deshabhimani.com

Related News