എം പോക്സ് ബാധിച്ച യുവാവിന് രോ​ഗമുക്തി



ന്യൂഡൽഹി > എംപോക്സ് ബാധിച്ച് ഡൽഹിയിൽ ചികിത്സയിലായിരുന്ന യുവാവ് രോ​ഗമുക്തി നേടി ആശുപത്രി വിട്ടു. ഹരിയാന ഹിസാറിൽ നിന്നുള്ള 26കാരനാണ് ശനിയാഴ്ച ഡൽ​ഹി എൽഎൻജെപി ആശുപത്രി വിട്ടത്.  വിദേശത്തുനിന്നെത്തിയ യുവാവിനെ സെപ്തംബര്‍ എട്ടിനാണ് പ്രത്യേകമായി തയാറാക്കിയ വാര്‍ഡിൽ പ്രവേശിപ്പിച്ചത്. ഈ വര്‍ഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആദ്യ എംപോക്സ് കേസായിരുന്നു ഇത്. Read on deshabhimani.com

Related News