ഇസ്ലാം മതവിശ്വാസികളായ പൊലീസുകാര്‍ക്ക് താടിവയ്ക്കാം: മദ്രാസ് ഹൈക്കോടതി

മദ്രാസ് ഹൈക്കോടതി


ചെന്നൈ ഇസ്ലാം മത വിശ്വാസികളായ പൊലീസുകാര്‍ക്ക് താടിവയ്ക്കാമെന്നും അതിന്റെ പേരിൽ ശിക്ഷാ നടപടികളെടുക്കരുതെന്നും മദ്രാസ് ഹൈക്കോടതി.  മുസ്ലിങ്ങള്‍ക്ക് അവരുടെ വിശ്വാസപ്രകാരം താടിവയ്ക്കാൻ മദ്രാസ് പൊലീസ് ​ഗസറ്റ്  അനുമതി നൽകുന്നുണ്ടെന്നും ജസ്റ്റിസ് എൽ വിക്ടോറിയ ​ഗൗരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.​ഗ്രേഡ് വൺ പൊലീസ് കോൺസ്റ്റബിളായ ജി അബ്ദുൽ ഖാദര്‍ ഇബ്രാഹിം നൽകിയ പരാതിയിലാണ് നടപടി. താടിവളര്‍ത്തിയതിനും അവധി നീട്ടിയതിനും ഇൻക്രിമെന്റ് കട്ടാക്കിയ പൊലീസ് കമ്മിഷണറുടെ ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് കോടതി ഉത്തരവ്. Read on deshabhimani.com

Related News