ഓട്ടത്തിനിടെ മ​ഗധ് എക്സ്പ്രസ്‌ ബോഗികൾ വേർപെട്ടു



പട്ന ഓടിക്കൊണ്ടിരിക്കെ ബോ​ഗികളെ ബന്ധിപ്പിക്കുന്ന കൊളുത്ത് പൊട്ടി ട്രെയിൻ രണ്ടായി വേര്‍പെട്ടു. ന്യൂഡൽഹിയില്‍‌ നിന്ന്  ബിഹാറിലെ ഇസ്ലാംപുരിലേക്ക് പോകുകയായിരുന്ന മ​ഗധ് എക്സ്പ്രസാണ്  ബക്സര്‍ ജില്ലയിൽ അപകടത്തിൽപ്പെട്ടത്. ആളപായമില്ല. തുരി​ഗഞ്ചിനും രഘുനാഥ്പുര്‍ റെയിൽ വേസ്റ്റഷനും ഇടയിൽ ഞായര്‍ രാവിലെ 11.15 ഓടെയാണ് സംഭവം. ദുംറോൺ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് മിനിറ്റുകള്‍ക്കുള്ളിൽ 13, 14 കോച്ചുകളെ ബന്ധിപ്പിച്ച കൊളുത്ത് പൊട്ടി ബോ​ഗികള്‍ എൻജിനിൽ നിന്ന് വേര്‍പെട്ടു.  ഉടൻ ട്രെയിൻ നിര്‍ത്താനായതോടെ വലിയ അപകടം ഉണ്ടായില്ല. 
   വിവിധ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. പ്രശ്നം പരിഹരിച്ചശേഷം 2.25ന് ട്രെയിൻ വീണ്ടും പുറപ്പെട്ടു. റെയിൽവെ അന്വേഷണം പ്രഖ്യാപിച്ചു. Read on deshabhimani.com

Related News