കുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ
ലഖ്‌നൗ > പ്രയാഗ്‌രാജിൽ കുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. 2025ലെ മഹാ കുംഭമേളയ്ക്ക് മുന്നോടിയായാണ് പുതിയ നീക്കം. നാല് തഹസിൽദാർ പ്രദേശങ്ങളിലെ 67 വില്ലേജുകളെ ബന്ധിപ്പിച്ച പുതിയ താൽക്കാലിക ജില്ല 'മഹാ കുംഭ മേള' എന്നു തന്നെയാകും അറിയപ്പെടുക. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കി. 12 വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന കുംഭമേള 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് നടക്കുന്നത്. ഇത് സുഗമമായി കൈകാര്യം ചെയ്യുന്നതിനും ഭരണപരമായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുമാണ് പുതിയ ജില്ല രൂപീകരിച്ചിരിക്കുന്നത്. ഭക്തർക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജില്ലയിൽ മേള സമയത്തെ തയ്യാറെടുപ്പുകൾക്കും സേവനങ്ങൾക്കുമായി ഒരു അഡ്മിനിസ്‌ട്രേറ്റീവ് ടീം ഉണ്ടായിരിക്കും. Read on deshabhimani.com