മഹാദേവ ബെറ്റിങ് ആപ്പ് തട്ടിപ്പ് ; പ്രധാനപ്രതിയെ ഉടൻ 
ഇന്ത്യയിലെത്തിച്ചേക്കും



ന്യൂഡൽഹി ഛത്തീസ്​ഗഡ് കേന്ദ്രീകരിച്ചുള്ള മഹാദേവ ബെറ്റിങ് ആപ്പ് തട്ടിപ്പിൽ ​ദുബായിൽ അറസ്റ്റിലായ  പ്രധാന പ്രൊമോട്ടര്‍ സൗരഭ് ചന്ദ്രകറിനെയും കൂട്ടാളി രവി ഉപ്പലിനെയും ഉടൻ നാട്ടിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനാൽ ഇരുവരെയും ദുബായിൽ തടഞ്ഞിവച്ചിരിക്കുകയായിരുന്നു.  ഇരുവരെയും ദുബായ് പൊലീസ് ഔദ്യോ​ഗികമായി അറസ്റ്റുചെയ്തു.  ഇഡി ആവശ്യപ്രകാരം അടുത്ത ദിവസം തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. മഹാദേവ ഓൺലൈൻ ബെറ്റിങ് ആപ്പിന്റെ മറവിൽ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോ​ഗസ്ഥരും കള്ളപ്പണം വെളുപ്പിച്ചെന്നും 6000 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നതെന്നുമാണ് ഇഡി ആരോപണം. കഴിഞ്ഞ കോൺ​ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഛത്തീസ​ഗ്ഡിൽ ഉയര്‍ന്ന വൻ വിവാദങ്ങളിലൊന്നാണിത്. 11 പേരെ ഇതുവരെ കേസിൽ അറസ്റ്റുചെയ്തു. ഛത്തീസ്​ഗഡിലെ ദുര്‍​ഗിൽ സഹോദരനൊപ്പം ജ്യൂസ് കട നടത്തിയിരുന്ന ചന്ദ്രകര്‍ 2019ലാണ് ദുബായിലേക്ക് പോയത്.  2023ൽ യുഎഇയിൽ വച്ച് വിവാഹതിനായി. ആഢംബരവിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സ്വകാര്യ ജെറ്റിലാണ് ബന്ധുക്കളെ  ഇന്ത്യയിൽ നിന്ന്  എത്തിച്ചതെന്നുമാണ് ഇഡി ആരോപിക്കുന്നത്. Read on deshabhimani.com

Related News