മഹാരാഷ്ട്രയിൽ വളം നിർമാണ പ്ലാന്റിൽ പൊട്ടിത്തെറി; 3 പേർ മരിച്ചു
മുംബൈ > മഹാരാഷ്ട്രയിൽ വളം നിർമാണ പ്ലാന്റിൽ പൊട്ടിത്തെറി. 3 പേർ മരിച്ചു. സാംഗ്ലിയിലാണ് സംഭവം. പ്ലാന്റിലെ റിയാക്ടറിൽ വാതകച്ചോർച്ചയുണ്ടായതിനെത്തുടർന്നാണ് പൊട്ടിത്തെറിയുണ്ടായത്. അമോണിയ ആണ് ചോര്‍ന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വാതകച്ചോർച്ചയുണ്ടായതിനെത്തുടർന്ന് പ്ലാന്റിലുണ്ടായിരുന്നവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും 3 പേർ മരിച്ചിരുന്നു. Read on deshabhimani.com