മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് തിരിച്ചടി; മുന്‍ മന്ത്രി ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ എന്‍സിപിയിലേക്ക്
മുംബൈ> മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ എന്‍സിപിയില്‍ ചേരാന്‍ തീരുമാനിച്ചതായി റിപ്പോർട്ട്. ഇതിനുമുന്നോടിയായി വ്യാഴാഴ്ച എൻസിപി (എസ്പി) നേതാവ് ശരദ് പവാറുമായി ഹര്‍ഷവര്‍ധന്‍ കൂടിക്കാഴ്ച നടത്തി. ദക്ഷിണ മുംബൈയിലെ സിൽവർ ഓക്സ് വസതിയിൽ വച്ചാണ് ഹര്‍ഷവര്‍ധന്‍ ശരദ് പവാറിനെ കണ്ടതെന്ന് പിടിഐ റിപ്പോർട്ട് ചെയ്‌തു. ഹര്‍ഷവര്‍ധന്റെ തീരുമാനത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിപ്പിക്കില്ലെന്ന് മനസ്സിലാക്കിയവരാണ് പാർടി വിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാരാമതി ലോക്‌സഭാ മണ്ഡലത്തിലെ ഇന്ദാപൂർ നിയമസഭാ സീറ്റിൽ നിന്നുള്ള മുൻ എംഎൽഎയായ ഹർഷവർധൻ പാട്ടീൽ ബിജെപി വിടുന്നെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. Read on deshabhimani.com