മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആശുപത്രിയിൽ



മുംബൈ > മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈയിലെ റിലയൻസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാവിലെ മുതൽ ഹൃദയധമനികളിലെ തടസ്സങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനയിലാണ്. ഉദ്ധവ് ആൻജിയോഗ്രാഫിക്ക് വിധേയനാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. Read on deshabhimani.com

Related News