യുപിഎസിലെ ‘യു’ മോദി സർക്കാരിന്റെ യു ടേൺ: ഖാർഗെ
ന്യൂഡൽഹി> പുതിയ ഏകീകൃത പെൻഷൻ പദ്ധതിയിലെ (യുപിഎസ്) ‘യു’ എന്നത് മോദി സർക്കാരിന്റെ യു ടേണുകളാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ. പ്രധാനമന്ത്രിയുടെ അധികാരത്തിന്റെ അഹങ്കാരത്തിന് മേൽ ജൂൺ നാലിന് ശേഷം ജനങ്ങളുടെ അധികാരം മുന്നിട്ട് നിൽക്കാൻ തുടങ്ങിയെന്ന് ഖാർഗെ സമൂഹമാധ്യമത്തിൽ കുറിച്ചു. ദീർഘകാല മൂലധന നേട്ടവുമായി ബന്ധപ്പെട്ട ബജറ്റ് തീരുമാനത്തിൽ നിന്ന് പിന്തിരിഞ്ഞു. വഖഫ് ബില്ല് ജെപിസിക്ക് വിട്ടു. ബ്രോഡ്‌കാസ്‌റ്റ് ബില്ലിൽ നിന്ന് പിന്തിരിഞ്ഞു. ലാറ്ററൽ എൻട്രി ശ്രമത്തിൽ നിന്നും പിന്തിരിച്ചു. സർക്കാരിന്റെ ഉത്തരവാദിത്തം ഉറപ്പാക്കുന്നത് തുടരും. ഏകാധിപത്യ സർക്കാരിൽ നിന്നും 140 കോടി ഇന്ത്യാക്കാരെ സംരക്ഷിക്കുമെന്നും ഖാർഗെ പറഞ്ഞു. Read on deshabhimani.com