ദീപാവലി ദിനത്തിൽ മരിച്ചാൽ സ്വർഗം ലഭിക്കുമെന്ന് വിശ്വാസം; 40കാരൻ ആത്മഹത്യ ചെയ്തു
ബംഗളൂരു > ദീപാവലി ദിനത്തിൽ മരിച്ചാൽ പാപങ്ങൾ പൊറുക്കപ്പെടുമെന്നും സ്വർഗത്തിൽ പോകുമെന്നും വിശ്വസിച്ച് 40കാരൻ ജീവനൊടുക്കി. നവംബർ ഒന്നിന് കർണാടകയിലെ നെലമംഗലയ്ക്ക് സമീപം ഭൂസന്ദ്രയിലാണ് സംഭവം. ഭൂസന്ദ്ര സ്വദേശി കൃഷ്ണമൂർത്തിയാണ് മരിച്ചത്. കൃഷ്ണമൂർത്തിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ നേരത്തെ ഇയാൾ അറസ്റ്റിലായിരുന്നു. ആറ് മാസം മുമ്പാണ് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്. ദീപാവലി സമയത്ത് മരിച്ചാൽ സ്വർഗത്തിൽ പോകാമെന്ന് കൃഷ്ണമൂർത്തി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ അന്ധവിശ്വാസത്തിലാണ് ഇയാൾ ജീവനൊടുക്കിയതെന്ന് പ്രാഥമിക അന്വേണത്തിന്റെ അടിസ്ഥാനത്തിൽ സംശയിക്കുന്നതായി നെലമംഗല റൂറൽ പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസാധാരണ മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. Read on deshabhimani.com