രോ​ഗം മാറ്റാമെന്ന പേരിൽ മന്ത്രവാദം: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ



ന്യൂഡൽഹി > അസുഖം മാറാനെന്ന പേരിൽ നടന്ന മന്ത്രവാദത്തിനിടെ 12കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച് 52കാരൻ. നോർത്ത് ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. പെൺകുട്ടിയുടെ അയൽക്കാരനാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛന്റെ അസുഖം മാറ്റാനെന്നു പറഞ്ഞാണ് പ്രതി മൊഹമ്മദ് ഷെരീഫ് മന്ത്രവാദം നടത്തിയത്. ഇതിന്റെ ചടങ്ങുകൾക്കാണെന്നു പറഞ്ഞാണ് കുട്ടിയെ ഷെരീഫ് ശ്മശാനത്തിലെത്തിച്ചത്. തുടർന്ന് ലൈം​ഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം വിവരം പുറത്തുപറയരുതെന്നും പറഞ്ഞാൽ പിതാവ് മരിച്ചുപോകുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ചുമത്തിയാണ് അറസ്റ്റ്. 12കാരിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News