ചെന്നൈയിൽ ആഡംബരക്കാറിൽ പത്തുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
ചെന്നൈ > ചെന്നൈയിൽ ആഡംബരക്കാറിനുള്ളിൽ നിന്നും പത്തുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വൽസരവാക്കം പൊലീസാണ് തിങ്കളാഴ്ച റോഡരികിൽ നിർത്തിയിട്ട നിലയിൽ കണ്ട കാറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. 45 വയസ്സു പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതുച്ചേരി രജിസ്ട്രേഷനിലുള്ളതാണ് കാർ. കുറച്ചു ദിവസങ്ങളായി കാർ രാജഗോപാലൻ സ്ട്രീറ്റിൽ വഴിയരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിൽ നിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. Read on deshabhimani.com