യുവതിക്ക് നേരെ ആസിഡ് ആക്രമണ ഭീഷണി; യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി

photo credit: X


ബംഗളൂരു> യുവതിക്കു നേരെ ആസിഡ്‌ ആക്രമണം നടത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കമ്പനി. എറ്റിയോസ് ഡിജിറ്റൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നികിത് ഷെട്ടിയെയാണ്‌ പിരിച്ചുവിട്ടത്‌. "നല്ല വസ്‌ത്രങ്ങൾ ധരിച്ചില്ലെങ്കിൽ നിങ്ങളുടെ ഭാര്യയുടെ മുഖത്ത്‌ ആസിഡ്‌ ഒഴിക്കു'മെന്നാണ്‌ ഇയാൾ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയത്‌. ഇതേ തുടർന്ന്‌ സ്ത്രീയുടെ ഭർത്താവ്‌ നൽകിയ പരാതിയിലാണ്‌ ഇയാൾക്കെതിരെ കമ്പനി നടപടി സ്വീകരിച്ചത്‌. ഈ സ്ഥാപനത്തിലെ സ്ത്രീകൾ സുരക്ഷിതരാണെന്ന് തോന്നുന്നില്ലെന്നും സ്ത്രീയുടെ ഭർത്താവ്‌  ഷഹബാസ് അൻസാർ പരാതിൽ കുറിച്ചു. കർണാടക ഡിജിപി, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് ഷഹബാസ് പോസ്റ്റ് പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് നികിതിനെതിരെ നടപടി ഉണ്ടാകുകയും അടിയന്തിരമായി പിരിച്ചുവിടുകയും ചെയ്തത്.  സംഭവത്തിൽ നികിത് ഷെട്ടിക്കെതിരെ കേസെടുത്തതായും കമ്പനി അറിയിച്ചു.  This is serious. @DgpKarnataka @CMofKarnataka @DKShivakumar . This person is threatening to throw acid on my wife's face for her choice of clothes. Please take immediate action against this person to prevent any incident from happening. pic.twitter.com/N6fxS59Kqm— Shahbaz Ansar (@ShahbazAnsar_) October 9, 2024 Read on deshabhimani.com

Related News