കലാപം ; 10,000 സൈനികര്‍ കൂടി മണിപ്പുരിലേക്ക്
ഇംഫാൽ കലാപം നിയന്ത്രിക്കുന്നതിൽ അമ്പേ പരാജയപ്പെട്ട മുഖ്യമന്ത്രിഎൻ ബിരേന്‍ സിങ്ങിനെ മാറ്റണമെന്ന ആവശ്യം അവഗണിച്ച മോദി സര്‍ക്കാര്‍ 10,000 കേന്ദ്രസായുധസേനാംഗങ്ങളെ കൂടി മണിപ്പുരിലേക്ക് അയക്കും. 10,800 പേരടങ്ങുന്ന 90 കമ്പനി അധിക സേനയാണ് അയക്കുക. ഇതോടെ മണിപ്പുരിൽ 288 കമ്പനി കേന്ദ്രസേനയായി. 2023 മെയ് മുതൽ ഇതുവരെ കലാപത്തിൽ 258 പേർ കൊല്ലപ്പെട്ടെന്ന് മണിപ്പുർ സുരക്ഷാ ഉപദേഷ്‌ടാവ് കുൽദീപ് സിങ് ഇംഫാലിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിനിടെ, ജിരിബാമിൽ 11 കുക്കികളെ സിആര്‍പിഎഫ് കൂട്ടക്കൊലചെയ്‌ത സംഭവത്തെ ബിജെപി നേതാവ് കൂടിയായ ബിരേൻ സിങ് ന്യായീകരിച്ചു. റോക്കറ്റ് ലോഞ്ചറടക്കം അത്യാധുനിക ആയുധങ്ങളുമായി ആക്രമിക്കാൻ എത്തിയവര്‍ക്കുനേരെ ഉടൻ തിരിച്ചടിച്ച സിആര്‍പിഎഫിന്റെ നടപടി കൂടുതൽ ആള്‍നാശമില്ലാതിരിക്കാൻ സഹായിച്ചു. സിആര്‍പിഎഫിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ അഭിനന്ദിക്കണമെന്നും ബിരേൻസിങ് പറഞ്ഞു. മെയ്‌തീ വിഭാഗത്തിന് അനുകൂലമായ നിലപാടെടുക്കുന്ന സിആര്‍പിഎഫിന് പിൻവലിക്കണമെന്ന് കുക്കി സംഘടനകള്‍ ആവശ്യപ്പെടുന്നതിനിടെയാണ് ബിരേൻസിങ് കുക്കികളുടെ കൂട്ടക്കൊലയെ ന്യായീകരിച്ചത്. ജിരിബാമിൽ ആറു മെയ്‌തീ വിഭാഗക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയകേസ് ബിരേൻസിങ് എൻഐഎയ്‌ക്ക് വിട്ടു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച മെയ്‌ത്തീ വിഭാഗക്കാര്‍ മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകള്‍ ആക്രമിച്ചിരുന്നു. Read on deshabhimani.com